കോട്ടയം : ബഡ്ജറ്റ് ജനവിരുദ്ധതയുടെയും വഞ്ചനയുടെയുംആവർത്തന പുസ്തകമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ് സലിം പറഞ്ഞു. കോട്ടയം സബ് ട്രഷറി ഓഫീസ് പടിക്കൽ കെ.എസ്.എസ്.പി.എ നടത്തിയ ജനവിരുദ്ധ ബഡ്ജറ്റ് കത്തിക്കൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെൻഷൻകാർക്കും, സർക്കാർ ജീവനക്കാർക്കും ക്ഷേമ പ്രവർത്തനങ്ങൾ നിഷേധിക്കുന്നതാണ് സർക്കാർ സമീപനമെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് പി.ജെ ജോസഫ് കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. സാബു മാത്യു, കെ.ജി പ്രസന്നൻ, മുഹമ്മദ് അൻസാരി, സണ്ണി തോമസ്, ഹരിലാൽ കോയിക്കൽ, നാരായണൻ നമ്പൂതിരി, അബ്ദുൾ ഖാദർ, പി.ജെ ജോർജ്, ജോൺസ് ടി.അലക്‌സാണ്ടർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |