
പൊൻകുന്നം: കുന്നുംഭാഗം ഗവ ഹൈസ്കൂളിന്റെ വാർഷികവും യാത്രഅയപ്പ് സമ്മേളനവും ചിറക്കടവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്റണി മാർട്ടിൻ ജോസഫ് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ കെ.ടി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബി.പി.സി അജാസ് വാരിക്കാടൻ മുഖ്യപ്രഭാഷണം നടത്തി. വിരമിക്കുന്ന ഹെഡ്മിസ്ട്രസ് സുജ കുമാരിയ്ക്ക് സ്കൂളിന്റെയും പി.ടി.എയുടേയും ഉപഹാരം നൽകി.
ആച്ചിയമ്മ, സൗദാ ബീവി, കെ.എൻ. സോണിയ, ഗീതു നിതീഷ്, മീനാക്ഷി പ്രദീപ് ,സുജ കുമാരി, പോൾ ജേക്കബ് എന്നിവർ സംസാരിച്ചു.വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങളും വിതരണംചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |