
കോട്ടയം : ജില്ലയിൽ വിവിധയിടങ്ങളിലായി ഇന്നലെ 7 തീപിടിത്തം. ഫയർഫോഴ്സിന്റെ സമയോചിത ഇടപെടൽ മൂലം വൻഅപകടം ഒഴിവായി. ഉച്ചയ്ക്ക് 12 ഓടെ കോടിമത പെട്രോൾ പമ്പിന് സമീപം മണ്ണിട്ടു നികത്തിയ ഒരേക്കറോളം സ്ഥലത്തെ കാടിനാണ് തീപിടിച്ചത്. പമ്പിലേക്കും സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്കും തീ പടരാതിരുന്നതാണ് രക്ഷയായത്. കോട്ടയത്ത് നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജയകുമാറിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ പ്രദീപ്, രഞ്ജു കൃഷ്ണൻ, രാജു മോൻ, അജയകുമാർ, രഞ്ജിത്ത്, അജിത്, അബ്ബാസി, സ്വാഗത്, സഹിൽ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി. പുതുപ്പള്ളി പൂമറ്റത്ത് റബർ തോട്ടത്തിലെ 20 സെന്റ് സ്ഥലത്ത് അടിക്കാട് കത്തിനശിച്ചു.
മൂന്ന് ദിവസം : 46 കാൾ
കഴിഞ്ഞ മൂന്ന് ദിവസമായി 46 കാളുകളാണ് കോട്ടയം അഗ്‌നിശമനസേനാ നിലയത്തിൽ മാത്രം എത്തിയത്. ആളുകൾ പകൽ സമയങ്ങളിൽ പറമ്പുകളിൽ മാലിന്യത്തിന് തീ ഇടുന്നതാണ് പടരാൻ ഇടയാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |