
കോട്ടയം: പുതുപ്പള്ളി എള്ളുകാല കളരിക്കൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. കൊട്ടാരക്കര കുറ്റിക്കോണം സജിതാ ഭവനിൽ സജിത്ത് (41) നെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രിയാണ് ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി കാണിക്കവഞ്ചി കുത്തിത്തുറന്ന് പണമെടുക്കുകയും, തിടപ്പള്ളിയിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ താലിയും, പൊട്ടും,ലോക്കറ്റും, ചെയിനും ഉൾപ്പെടെ മോഷ്ടിച്ചത്. സ്റ്റേഷൻ എസ്.എച്ച്.ഒ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സജിത്തിന് ഏഴുകോൺ, ചാത്തന്നൂർ, കൊട്ടാരക്കര സ്റ്റേഷനുകളിൽ മോഷണക്കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |