
ചങ്ങനാശേരി : സംസ്ഥാന ബഡ്ജറ്റ് കർഷകവിരുദ്ധമെന്ന് ആരോപിച്ച് കർഷക വേദിയുടെയും വിവിധ കർഷക സംഘടനകളുടെയും നേതൃത്വത്തിൽ ബഡ്ജറ്റ് കോപ്പി ജലപാതയിലൊഴുക്കി പ്രതിഷേധിക്കും. ഇന്ന് വൈകിട്ട് 5 ന് ബോട്ട് ജെട്ടിയിൽ കർഷക വേദി പ്രസിഡന്റ് വി.ജെ ലാലി ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിക്കും. റബർ ഉത്തേജക ഫണ്ട് 250 രൂപയാക്കി വർദ്ധിപ്പിക്കുമെന്ന വാഗ്ദാനം നടപ്പാക്കിയില്ലെന്നും, ഭൂനികുതി 50 ശതമാനം വർദ്ധിപ്പിച്ച് കർഷകരെ തകർക്കുകയാണ് ധനകാര്യമന്ത്രി ചെയ്തതെന്നും കർഷക വേദി കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |