SignIn
Kerala Kaumudi Online
Friday, 23 October 2026 4.57 AM IST

സർക്കാർ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു

hary

കോട്ടയം : വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്ക് 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരത്തിന് നിയമ വ്യവസ്ഥയുണ്ടെങ്കിലും അത് തങ്ങളുടെ ഔദാര്യമാണെന്ന് വരുത്തി തീർക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് ബി.ജെ.പി നേതാവ് എൻ. ഹരി ആരോപിച്ചു. ഇക്കാര്യത്തിൽ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്.

വന്യജീവി ആക്രമണം ഉണ്ടായാൽ ഭരണ - പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ ആക്രമണത്തിനിരയായ പാവപ്പെട്ട കുടുംബങ്ങളെ കബളിപ്പിച്ച് സമരരംഗത്തേക്ക് നിർബന്ധിക്കുകയാണ് ചെയ്യുന്നത്. നഷ്ടപരിഹാരം സമ്മർദ്ദത്തിലൂടെ നേടിയെടുത്തതായി പ്രതീതി സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം കൊയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL