
ചെമ്പ് : സബ്സിഡി ഇനങ്ങൾ ഉൾപ്പടെയുള്ള നിത്യോപയോഗ സാധനങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കാതെ മാവേലി സ്റ്റോറുകൾ നോക്കുകുത്തിയായി മാറിയെന്ന് ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. ചെമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാവേലി സ്റ്റോർ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.ജെ.സണ്ണി അദ്ധ്യക്ഷത വഹിച്ചു. എൻ.എം താഹ, പി.വി. പ്രസാദ്, എസ്.ജയപ്രകാശ്, എൻ.സി തോമസ്, ടി.വി സുരേന്ദ്രൻ, റെജി മേച്ചേരിൽ, ടി.പി അരവിന്ദാക്ഷൻ, സി.എസ് സലിം, രാഗിണി ഗോപി, റഷീദ് മങ്ങാടൻ, മോഹൻ തോട്ടുപുറം, പോൾ തോമസ്, പി.ഡി ജോർജ്ജ്, ടി.കെ വാസുദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |