
കോട്ടയം: സംസ്ഥാന ബാലാവകാശ കമ്മിഷൻ സിറ്റിംഗിൽ പരിഗണിച്ച 32 കേസുകളിൽ 19 എണ്ണം തീർപ്പാക്കി. കമ്മിഷൻ അംഗങ്ങളായ അഡ്വ. ജലജമോൾ, കെ.കെ. ഷാജു എന്നിവർ നേതൃത്വം നൽകി. സ്കൂളുകളുമായി ബന്ധപ്പെട്ട പരാതികളാണ് പ്രധാനമായും ഉയർന്നു വന്നത്. സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ തദ്ദേശസ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കമ്മിഷൻ വ്യക്തമാക്കി. 13 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പൊലീസുദ്യോഗസ്ഥർ, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികൾ, നിയമവകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |