
ഉദയനാപുരം: ഉദയനാപുരം പഞ്ചായത്തിലെ ഹരിത കർമ്മസേനയ്ക്ക് പ്ലാസ്റ്റിക് മാലിന്യനീക്കം സുഗമമാക്കുന്നതിന് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇ-ഓട്ടോ നൽകി. ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി ഫ്ളാഗ് ഒഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ആനന്ദവല്ലി അദ്ധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. അനൂപ്, പഞ്ചായത്ത് അംഗങ്ങളായ ഗിരിജപുഷ്കരൻ, ശ്യാമളജിനേഷ് , രേവതി മനീഷ്, മിനി മനയ്ക്കപറമ്പിൽ, വി.ഇ.ഒ പ്രവീൺകുമാർ, ഹരിത കർമ്മസേന പ്രവർത്തകർ, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |