
കോട്ടയം : സമൂഹത്തിന്റെ ആവശ്യങ്ങൾ അറിഞ്ഞുള്ള പഠന, ഗവേഷണ പ്രവർത്തനങ്ങൾക്ക് സർവകലാശാലകൾ മുൻഗണന നൽകണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. എം.ജി സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. സർവകലാശാലകളുടെ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന് ഗുണകരമാകുന്ന രീതിയിലായിരിക്കണം. ഇതനുസരിച്ച് പാഠ്യപദ്ധതി ചിട്ടപ്പെടുത്തുന്നതിനുള്ള അനന്തസാദ്ധ്യതകൾ ദേശീയ വിദ്യാഭ്യാസ നയത്തിലുണ്ട്. അത് പ്രയോജനപ്പെടുത്തണം. വിദ്യാർത്ഥികളെ തൊഴിൽദാതാക്കളാക്കി വളർത്താൻ കഴിയുന്ന രീതിയിലുള്ള മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാൻസലർ ഡോ.സി.ടി. അരവിന്ദകുമാർ, രജിസ്ട്രാർ ഡോ. ബിസ്മി ഗോപാലകൃഷ്ണൻ എന്നിവരും സന്നിഹിതരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |