
കുമരകം: വല വള്ളത്തിലേക്ക് വലിച്ചു കയറ്റുന്നതിനിടെ മത്സ്യത്തൊഴിലാളിക്ക് വലയിൽ കുടങ്ങിയ മൂർഖൻ പാമ്പിന്റെ കടിയേറ്റു. കുമരകം രണ്ടാം വാർഡിൽ ആറ്റുപുറം ഭാഗത്ത് മുപ്പതിൽച്ചിറ വീട്ടിൽ എം.എസ്.ലാൽജി (43) ക്കാണ് കടിയേറ്റത്.ലാൽജി ഗുരുതരാവസ്ഥയിൽ കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വ രാത്രി 8.30ഓടെയായിരുന്നു സംഭവം. വല വലിക്കുന്നതിനിടയിൽ ലാൽജിയ്ക്ക് വലതുകൈയുടെ നടുവിരലിൽ എന്തോ കൊണ്ടതുപോലെ തോന്നി. അസ്വസ്ഥത അനുഭവപ്പെട്ടതോടെ കുമരകം എസ്.എച്ച്.എം.സിയിൽ എത്തിച്ചു. ഓക്സിജന്റെ കുറവു കണ്ടെത്തിയതോടെ മെഡിക്കൽ കോളേജിൽ നിന്നും കാരിത്താസിലേക്കു മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |