
അയ്മനം : ഭൂനികുതി വർദ്ധനയ്ക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്മനം വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. പിണറായി സർക്കാർ സാധാരണക്കാരന്റെ മേൽ നിരന്തരം നികുതി ഭാരം അടിച്ചേൽപ്പിക്കുകയാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത് കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഒളശ്ശ ആന്റണി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജി.ഗോപകുമാർ, ജോബിൻ ജേക്കബ്, കെ.കെ വിശ്വനാഥൻ, ജയ്മോൻ കരീമഠം, റൂബി ചാക്കോ, കെ.പി ചെല്ലപ്പൻ, ബിജു മാന്താറ്റിൽ, രാജേഷ് പതിമറ്റം, ബിജു ജേക്കബ്, തമ്പി കാരിക്കാത്തറ, ജെയിംസ് പാലത്തൂർ, എസ്.ലാവണ്യ, കെ.സോജി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |