
വൈക്കം: സി.പി.ഐ വൈക്കം ടൗൺ സൗത്ത് ലോക്കൽ സമ്മേളനം നാളെ രാവിലെ 10 മുതൽ ആർ.ബിജു നഗറിൽ (ആറാട്ടുകുളങ്ങര എസ്.എൻ.ഡി.പി ഓഡിറ്റോറിയം) നടക്കും. ജില്ലാ അസി.സെക്രട്ടറി ജോൺ.വി.ജോസഫ് ഉദ്ഘാടനം ചെയ്യും.ലോക്കൽ സെക്രട്ടറി കെ.വി.ജീവരാജൻ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ എക്സി.അംഗം കെ.അജിത്ത്, മണ്ഡലം സെക്രട്ടറി സെക്രട്ടറി എം.ഡി.ബാബുരാജ്, മണ്ഡലം അസി.സെക്രട്ടറി പി.പ്രദീപ്, സി.കെ.ആശ എം.എൽ.എ, എൻ.അനിൽ ബിശ്വാസ്, ഡി.രഞ്ജിത്ത് കുമാർ, അഡ്വ.കെ.പ്രസന്നൻ എന്നിവർ പ്രസംഗിക്കും. സ്വാഗത സംഘം സെക്രട്ടറി ടി.വി.മനോജ് സ്വാഗതം പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |