
കോട്ടയം : പിസി ജോർജിനെതിരെ നടപടിക്ക് മുതിരുന്ന ഇടതു ഭരണകൂടം പൊതു സൈബർ ഇടങ്ങളിലുള്ള എല്ലാ വിദ്വേഷ പ്രസംഗങ്ങൾക്കുമെതിരെ കേസെടുക്കാനുള്ള ആർജ്ജവം കാണിക്കുമോ എന്ന് ബി.ജെ.പി നേതാവ് എൻ.ഹരി .
ജോർജ് താൻ ഇത്തരം ഒരു പ്രസ്താവന നടത്തിയ സാഹചര്യം വിവരിച്ചിരുന്നു. ഖേദവും പ്രകടിപ്പിച്ചിരുന്നു. രാജ്യാന്തര തീവ്രവാദ ശക്തികൾക്കെതിരെ പ്രതികരിച്ചിട്ടുള്ള പി.സി.ജോർജിനെ തകർക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. എന്തു നടപടിയെടുത്താലും തീവ്രവാദ ശക്തികൾക്ക് മുന്നിൽ കീഴടങ്ങില്ല. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം പ്രസ്ഥാനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |