
വൈക്കം : സി.പി.ഐ വൈക്കം ടൗൺ സൗത്ത് ലോക്കൽ സമ്മേളനം ആർ.ബിജു നഗറിൽ (ആറാട്ടുകുളങ്ങര എസ്.എൻ. ഡി.പി. ഓഡിറ്റോറിയം) നടന്നു. മുതിർന്ന അംഗം പി.കെ.അച്യുതൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം ജില്ലാ അസി.സെക്രട്ടറി ജോൺ വി.ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.വി.ജീവരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ എക്സി.അംഗങ്ങളായ കെ.അജിത്ത്, ടി.എൻ.മേശൻ, മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, അസി.സെക്രട്ടറി പി.പ്രദീപ്, സി.കെ.ആശ എം.എൽ.എ, പി.സുഗതൻ,എൻ.അനിൽ ബിശ്വാസ്, ഡി.രഞ്ജിത്ത് കുമാർ,അഡ്വ.കെ.പ്രസന്നൻ എന്നിവർ പ്രസംഗിച്ചു. ടി.വി.മനോജ് സ്വാഗതവും, കെ.വി.അജയഘോഷ് നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |