
തലയോലപ്പറമ്പ് : ഭൂനികുതി വർദ്ധനയിൽ പ്രതിഷേധിച്ച് ചെമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വില്ലേജ് ഓഫീസ് ധർണ നടത്തി. മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.കെ ദിനേശൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.ജെ സണ്ണി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ ഷിബു മുഖ്യ പ്രസംഗം നടത്തി. എസ്.ജയപ്രകാശ്, ടി.വി സുരേന്ദ്രൻ, റെജി മേച്ചേരിൽ, അഡ്വ.പി.വി സുരേന്ദ്രൻ, ടി.പി അരവിന്ദാക്ഷൻ, സി.എസ് സലിം, റഷീദ് മങ്ങാടൻ, ടി.കെ വാസുദേവൻ, രമണി മോഹൻദാസ്, ലയചന്ദ്രൻ, കരിം കാട്ടാമ്പള്ളിൽ, മോഹനൻപാണ്ടശ്ശേരി, സാധു മോൻ പി.എസ്, സമദ്, സോമൻ ഇത്തിത്തറ, കെ.ഡി സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |