SignIn
Kerala Kaumudi Online
Friday, 23 October 2026 4.08 AM IST

ഏഴാച്ചേരി ജി.വി വാർഡിൽ യു.ഡി.എഫിന് മിന്നുംവിജയം

rajitha

പാലാ : ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ജി.വി വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രജിത റ്റി.ആറിന് വിജയം. എൽ.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി എൻ.ഡി.എ സ്ഥാനാർത്ഥി അശ്വതി കെ.ആർ രണ്ടാമതെത്തി. ആകെ പോൾ ചെയ്ത 1264 വോട്ടിൽ 581 വോട്ടുകൾ നേടിയാണ് രജിത വിജയിച്ചത്. 235 വോട്ടിന്റെ ഭൂരിപക്ഷം. എൻ.ഡി.എ സ്ഥാനാർത്ഥി അശ്വതി 346 വോട്ട് നേടി. ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി മോളി ജോഷിയ്ക്ക് 335 വോട്ടാണ് നേടാനായത്. യു.ഡി.എഫ് ഭരിക്കുന്ന രാമപുരം പഞ്ചായത്തിന് രജിതയുടെ വിജയം തിളക്കമായി. പ്രവർത്തകർ ഉജ്ജ്വല സ്വീകരണം നൽകി. ഫ്രാൻസിസ് ജോർജ്ജ് എം.പി, മാണി സി. കാപ്പൻ എം.എൽ.എ തുടങ്ങിയവർ അനുമോദിച്ചു. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായ കല്ലുപുരയിടത്തിൽ ഷിനുവിന്റെ ഭാര്യയായ രജിത നഴ്‌സാണ്. നാലര വയസ്സുകാരി പല്ലവി, മൂന്നുവയസുകാരൻ പ്രയാൺ എന്നിവരാണ് മക്കൾ.

ഇരുമുന്നണികളെയും ഞെട്ടിച്ച് എൻ.ഡി.എ

ഇടതുവലതു മുന്നണികളെ ഞെട്ടിച്ച് എൻ.ഡി.എ. സ്ഥാനാർത്ഥി കെ.ആർ. അശ്വതി രണ്ടാം സ്ഥാനത്ത് വന്നതും ശ്രദ്ധേയമായി. ആകെയുളള രണ്ട് ബൂത്തിലെ രണ്ടാമത്തെ ബൂത്തിൽ ഇരുസ്ഥാനാർത്ഥികളെക്കാളും ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് അശ്വതിക്കാണ്. യു.ഡി.എഫിന് 211 ഉം , എൽ.ഡി.എഫിന് 145 ഉം വോട്ടുകൾ ലഭിച്ചപ്പോൾ അശ്വതിക്ക് 252 വോട്ടുകളോടെ മുന്നേറി. ബൂത്ത് നമ്പർ ഒന്നിൽ കേവലം 94 വോട്ടുകളോടെ എൻ.ഡി.എ സ്ഥാനാർത്ഥി പിന്നാക്കം പോയി.

ചിട്ടയായ പ്രവർത്തനവും സ്ഥാനാർത്ഥിയുടെ മികവുമാണ് എൻ.ഡി.എ രണ്ടാം സ്ഥാനത്തെത്താൻ കാരണമായത്. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ആത്മവിശ്വാസം ഇതോടെ ലഭിച്ചു.

എൻ.ഡി.എ നേതാക്കൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL