
കാഞ്ഞിരപ്പള്ളി: ബസിനുള്ളിൽ മദ്ധ്യവയസ്കയുടെ ബാഗ് കീറി പണം മോഷ്ടിക്കാൻ ശ്രമിച്ച യുവതികൾ അറസ്റ്റിൽ. തമിഴ്നാട് സ്വദേശികളായ കാളിയമ്മ (41), സരസ്വതി (38) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഈരാറ്റുപേട്ടയിൽ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരിയുടെ പണമടങ്ങിയ പഴ്സാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. സ്റ്റേഷൻ എസ്.എച്ച്.ഒ കെ.ജി ശ്യാംകുമാറിന്റെ നേതൃത്വത്തിയിരുന്നു അറസ്റ്റ് . കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |