
വൈക്കം: വേനൽ ആരംഭിച്ചതോടെ പൊതുജനങ്ങൾക്കും യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും ദാഹം അകറ്റുന്നതിനായി കുടിവെള്ളം ലഭ്യമാക്കി കേരള മഹിളാസംഘം ടി.വി.പുരം സൗത്ത് മേഖല കമ്മിറ്റി. ടി.വി.പുരം കവലയിൽ കൂജയിലാണ് കുടിവെള്ളം ഒരുക്കിയിട്ടുള്ളത്. ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ശ്രീജി ഷാജി വിതരണം ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.കെ അനിൽകുമാർ, മഹിളാസംഘത്തിന്റെ പ്രവർത്തകരായ സീമാ സുജിത്, സജിത, ജീനാ തോമസ്, മിനി, സി.പി.ഐ നേതാക്കളായ ഡി രഞ്ജിത് കുമാർ, എം.എസ് രാമചന്ദ്രൻ, ബി സദാനന്ദൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |