
കോട്ടയം : ഫാ.ആന്റണി നൈനാപറമ്പിലിനെക്കുറിച്ച് എസ്. ശ്രീകാന്ത് അയ്മനം എഴുതിയ ഈ സ്‌നേഹതീരത്ത് ഇത്തിരി നേരം എന്ന പുസ്തകത്തിന്റെ പ്രകാശനം പൊടിപാറ പള്ളിയിൽ നടന്നു. ഫാ.സോണി നെടുമുറി, മറ്റ് വൈദികർ എന്നിവർ ശ്രീകാന്തിനെ അഭിനന്ദിച്ചു. ദൈവം സ്‌നേഹമാണെന്ന വചനത്തിൽ നിറഞ്ഞ് എല്ലാവരിലേക്കും ഇറങ്ങിചെന്ന് അവരിൽ ഒരാളായി നിന്ന് സ്‌നേഹം പങ്കിട്ട കർമ്മഭാവമായിരുന്ന ഫാ.ആന്റണി നൈനാപറമ്പിലിന്റെ കർമ്മ വഴികളിലൂടെയുള്ള യാത്രയാണ് ഓർമ്മ പുസ്തകം. ഫാ.സോണി മുണ്ടുനടക്കൽ, ഫാ.സോണി തെക്കുമുറി, ഫാ.മാർട്ടിൻ നൈനാപറമ്പിൽ, എം.കെ സോമൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |