
വൈക്കം : സി.പി.ഐ വൈക്കം ടൗൺ നോർത്ത് ലോക്കൽ സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം ഒ.പി.എ സലാം ഉദ്ഘാടനം ചെയ്തു. കെ.ഇ.മണിയൻ, ടി.എസ്.സുരേഷ് ബാബു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. പി. പൊന്നപ്പൻ പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി അഡ്വ.ചന്ദ്രബാബു എടാടൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം ആർ.സുശീലൻ, ജില്ലാ എക്‌സി.അംഗങ്ങളായ ടി.എൻ.രമേശൻ, കെ.അജിത്ത്, മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, സി.കെ.ആശ എം.എൽ.എ, പി.പ്രദീപ്, എൻ.അനിൽ ബിശ്വാസ്,ഡി.രഞ്ജിത്ത് കുമാർ, വി.കെ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |