
കോട്ടയം: വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് അടക്കമുള്ള ലഹരി മരുന്ന് ഉപയോഗം വ്യാപകമായ സാഹചര്യത്തിൽ സർക്കാരും സമൂഹവും ജാഗ്രതയോടെ ഇടപെടണമെന്ന് എൻ.വൈ.സി (എസ്) ജില്ലാ പ്രസിഡന്റ് പി.എസ് ദീപു ആവശ്യപ്പെട്ടു. ലഹരി ഉപയോഗിക്കുന്നതും അക്രമത്തിൽ ഏർപ്പെടുന്നതും തെറ്റല്ല എന്ന ചിന്താഗതി യുവാക്കൾക്ക് ഇടയിൽ വ്യാപകമായിട്ടുണ്ട്. സോഷ്യൽ മീഡിയയും സിനിമയും ഗെയിമുകളും കുട്ടികളെ സ്വാധീനിക്കുന്നു. ഇതടക്കം നിരീക്ഷിക്കാൻ മാതാപിതാക്കൾ തയ്യാറാകണം. സമൂഹത്തിൽ ഒറ്റക്കെട്ടായി എല്ലാവരും മുന്നിൽ നിന്ന് പ്രവർത്തിച്ചാൽ മാത്രമേ ലഹരി വിപത്തിനെ തടയാനാകൂയെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |