
ചങ്ങനാശേരി: ഡി.എസ്.ടി.എ ജില്ലാ സമ്മേളനം എൻ.എസ്.എസ് ചങ്ങനാശേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ ഉദ്ഘാടനം ചെയ്തു. കോട്ടയം യൂണിയൻ പ്രസിഡന്റ് ബി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം യൂണിയൻ സെക്രട്ടറി എ. എം. രാധാകൃഷ്ണൻ ഉപഹാര സമർപ്പണം നടത്തി. ഡി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ജി.പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി എ.അരുൺ (പ്രസിഡന്റ്), എം.റാം മോഹൻ (സെക്രട്ടറി), ജ്യോതി ബി.നായർ (ട്രഷറർ), ഡോ. പി.എൻ രാജേഷ് കുമാർ, ബി.ശ്രീജ, എം.എസ് ബീനമോൾ (വൈസ് പ്രസിഡന്റുമാർ), അനൂപ് ജി.കുമാർ, എസ്.സിന്ധു, വി.അശോക് (ജോയിന്റ് സെക്രട്ടറി)) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |