
ചങ്ങനാശേരി : ചങ്ങനാശേരി : മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ക്ഷീര കർഷകർക്ക് വൈക്കോൽ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിതാ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് ക്ഷീര വികസന ഓഫീസർ പി.ബി ജയകുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു മുഖ്യ പ്രഭാഷണം നടത്തി. വാകത്താനം ,വാഴപ്പളളി, തൃക്കൊടിത്താനം ,മാടപ്പള്ളി, പായിപ്പാട് പഞ്ചായത്തുകളിലെ കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 8 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |