
പാലാ : നഗരസഭ ചെയർമാനായി കേരള കോൺഗ്രസ് എമ്മിലെ തോമസ് പീറ്റർ തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം വാർഡ് അംഗമായ തോമസ് ആരോഗ്യം, വിദ്യാഭ്യാസം കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ സിബിൽ തോമസ് മുൻ കൗൺസിലറും ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷയുമായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് എടേട്ടിനെയാണ് തോമസ് പീറ്റർ പരാജയപ്പെടുത്തിയത്. തോമസ് പീറ്ററിന് 16 ഉം ജോസ് എടേട്ടിന് 9 വോട്ടും ലഭിച്ചു. ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട തോമസ് പീറ്ററിന് നഗരസഭാ ഹാളിൽ സ്വീകരണം നൽകി. വൈസ് ചെയർപേഴ്‌സൻ ബിജി ജോജോ അദ്ധ്യക്ഷത വഹിച്ചു. പാലാ ഡി.ഇ.ഒ സത്യപാലൻ വരണാധികാരിയായിരുന്നു.
പരിചയക്കാരുടെ 'തോമാച്ചൻ '
പരിചയക്കാരുടെ 'തോമാച്ചൻ ' ഇനി പാലാ നഗരസഭ ഭരിക്കും. പാലായിൽ കരാട്ടെയിലെ അദ്യകാല ബ്ലാക്ക് ബെൽറ്റ് ജേതാവ് കൂടിയാണ് തോമസ് പീറ്റർ. സ്‌പോർട്‌സ്മാൻ സ്പിരിറ്റോടെ ' നഗരസഭയെ നയിക്കുമെന്ന്
അദ്ദേഹം പറഞ്ഞു. എല്ലാ വാർഡുകളിലും വികസന പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകും. സമയ പരിമിതിയിൽ നിന്നുകൊണ്ട് ജനകീയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുന്നത്ര ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ. ദിവ്യ ആൻ തോമസ്, എൻജിനിയറായ ദീപു പീറ്റർ തോമസ്, ഡോ.ദീപക് പീറ്റർ തോമസ് എന്നിവർ മക്കളും ഡോ.അജയ്, അസി പ്രൊഫ. ശ്രുതി എൽസാ ജോസ്, ഡോ. ചിപ്പി സജി എന്നിവർ മരുമക്കളുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |