SignIn
Kerala Kaumudi Online
Friday, 23 October 2026 6.38 AM IST

വേനലിലെ വസന്തം ബൊഗൈൻവില്ല

boga

കോട്ടയം : കൊടും വേനലിൽ നിറയെ പൂക്കളുമായി പുഞ്ചിരിതൂകി നിൽക്കുകയാണ് ബൊഗൈൻവില്ല. എത്രയോ നിറങ്ങളിൽ പൂക്കളുമായി കത്തുന്ന വെയിലിനെ ഗൗനിക്കാതെ അവ‌ തല ഉയർത്തി നിൽക്കുന്നു. വെറുമൊരു അലങ്കാരച്ചെടിയല്ലിത്. ബോൺസായ് തയ്യാറാക്കാനും ഗ്രാഫ്റ്റ് ചെയ്ത് ഒരു ചെടിയിൽ പലതരം പൂക്കൾ ഒരുമിച്ചുണ്ടാകാനും ആകർഷകമായ ആകൃതിയിൽ രൂപപ്പെടുത്തിയെടുക്കാനും പറ്റുമെന്നതിനാൽ ഇവയ്ക്ക് നല്ല ഡിമാൻഡാണ്. അനാകർഷകമായ കുഞ്ഞൻ പൂക്കൾക്കു ചുറ്റുമുള്ള വർണ ഇലകളാണു പൂങ്കുലയുടെ ഭംഗി. കണ്ടു മടുത്ത പിങ്ക്, വെള്ള പൂക്കളുടെ സ്ഥാനത്ത് ഇളം നീല, മഞ്ഞ, ഓറഞ്ച്, ചുവപ്പ്, വൈലറ്റ് തുടങ്ങിയ നിറങ്ങളിലും വർണക്കൂട്ടുകളിലുമുള്ള പൂക്കളുണ്ടാകുന്ന ഇനങ്ങൾ ലഭ്യമാണ്.

വളർത്താൻ എളുപ്പം

ബൊഗൈൻവില്ല ശേഖരണം ഹോബിയാക്കിയ പലരുമുണ്ട്. ലളിതമായ പരിചരണം, പൂക്കൾ ചെടിയിൽ ഏറെ നാൾ കൊഴിയാതെ നിൽക്കുന്ന പ്രകൃതം, വിപണിലഭ്യത എന്നിവയാണ് ഏവരെയും ആകർഷിക്കുന്നത്. 100 രൂപയ്ക്കു മുതൽ ലഭ്യമായ നാടൻ ഇനങ്ങൾ കൂടാതെ, 2000 രൂപ വരെ വിലയുള്ള നൂതന ഇനങ്ങളും വിപണിയിലുണ്ട്. പല വീട്ടമ്മമാരുടെയും വരുമാനമാർഗവുമാണ്.

പൂക്കൾ 15 മുതൽ 20 ദിവസം വരെ ചെടിയിൽ കൊഴിയാതെ നിൽക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL