
ഇലവീഴാപൂഞ്ചിറ : ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിൽ സഞ്ചാരികളുടെ വർദ്ധനവ് കണക്കിലെടുത്ത് സുരക്ഷാനിയന്ത്രണവും അടിസ്ഥാന സൗകര്യവികസനവും അടിയന്തരമായി നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടർ ജോൺ വി.സാമുവൽ . മേലുകാവ് ഗ്രാമപഞ്ചായത്തിന്റെയും ഡി.ടി.പി.സിയുടെയും സംയുക്ത മേൽനോട്ടത്തിലാകും ഇത്. ബി.എസ്.എൻ.എൽ ടവർ ഭാഗത്ത് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തും. വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കും. ദിശാബോർഡുകൾ സ്ഥാപിക്കും. പൊലീസ് എയ്ഡ് പോസ്റ്റ്, ടൂറിസം ഇൻഫർമേഷൻ സെന്റർ, അമിനിറ്റി സെന്ററുകൾ സ്ഥാപിക്കും. ഡി.പി.ആർ തയ്യറാക്കുന്നതിനായി ജില്ലാ നിർമ്മിതികേന്ദ്രത്തെ ചുമതലപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |