SignIn
Kerala Kaumudi Online
Friday, 23 October 2026 4.40 AM IST

നേരേക്കടവ് - മാക്കേകടവ് പാലം യാഥാർത്ഥ്യമാകുന്നു

ss

വൈക്കം : വേമ്പനാട്ടുകായലിന് കുറുകെയുള്ള മാക്കേകടവ് - നേരേകടവ് പാലം ഈ വർഷാവസാനം തുറന്നുകൊടുക്കുമെന്ന് സി.കെ. ആശ എം.എൽ.എ പറഞ്ഞു. മുടങ്ങിക്കിടന്ന പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് 2024 മാർച്ചിൽ പുന:രാരംഭിച്ചത്. ഇത് യാഥാർത്ഥ്യമാകുന്നതോടെ വൈക്കത്തു നിന്ന് കൊച്ചിയിലേക്കുള്ള എളുപ്പവഴി കൂടിയാകും. തുറവൂർ - പമ്പ പാതയുടെ രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി 93.35 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പാലത്തിന് 800 മീറ്റർ നീളവും 11. 23 മീറ്റർ വീതിയുമാണുള്ളത്. 7.50 മീറ്റർ കാരിയേജ് വേയും പാലത്തിന്റെ ഇരുവശങ്ങളിലായി 1.25 മീറ്റർ വീതിയിലായി നടപ്പാതയുമുണ്ട്.
തൈക്കാട്ടുശ്ശേരി, ഉദയനാപുരം, വൈക്കം, കടുത്തുരുത്തി, കുറവിലങ്ങാട്, പാലാ, പൊൻകുന്നം, എരുമേലി എന്നിവിടങ്ങളിലൂടെയാണ് തുറവൂർ -പമ്പ ഹൈവേ കടന്നുപോകുന്നത്. തുറവൂർ ക്ഷേത്രം, വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ, എരുമേലി എന്നീ തീർത്ഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുള്ള പാതയാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL