
വൈക്കം : വടയാർ മേജർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വടയാർ ദേവീവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ കീഴിലുളള വനിതാസമാജത്തിന്റെ നേതൃത്വത്തിൽ നടത്തിയ താലപ്പൊലി ഭക്തിനിർഭരമായി.
പൊട്ടൻചിറ അറയ്ക്കൽ ദേവീ ക്ഷേത്രത്തിലെ പൂജകൾക്ക് ശേഷം താലങ്ങളിൽ പുഷ്പങ്ങളും ദീപങ്ങളും തെളിയിച്ചാണ് ഇളങ്കാവ് ദേവീക്ഷേത്രത്തിലേക്ക് താളമേളങ്ങളുടെ അകമ്പടിയോടെ താലപ്പൊലി പുറപ്പെട്ടത്. വനിതാസമാജം പ്രസിഡന്റ് ആർ. വിലാസിനിയമ്മ, സെക്രട്ടറി വിജയകുമാരി, ട്രഷറർ ഉഷ തുണ്ടത്തിൽ, മഞ്ചു അനിൽ, സേതുലക്ഷ്മി അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |