കോട്ടയം: വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി സോഹൽ റാണ (30) നെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. കഴിഞ്ഞദിവസം രാത്രി രാമപുരം നെല്ലാപ്പാറ ഭാഗത്ത് കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാളുടെ ബാഗിൽ നിന്ന് 1.050 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. രാമപുരം സ്റ്റേഷൻ എസ്.എച്ച്.ഒ അഭിലാഷ് കുമാർ, എസ്.ഐ സാബു ആന്റണി, എ.എസ്.ഐ ഷീജ, സി.പി.ഒമാരായ പ്രഭു, പ്രദീപ് എം.ഗോപാൽ, വിഷ്ണു, ശ്യാം മോഹൻ, റെജി ജോസഫ്, സുഭാഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |