കോട്ടയം: പരിസ്ഥിതി പ്രവർത്തനം രാഷ്ട്രീയ പാർട്ടികൾ മുഖ്യ അജണ്ടയായി സ്വീകരിക്കണമെന്നും വന്യമൃഗങ്ങൾ ജനവാസമുള്ള സ്ഥലങ്ങളിലിറങ്ങി ജനങ്ങളെ ആക്രമിച്ച് കൊല്ലുന്നത് അപരിഷ്‌കൃത രാജ്യങ്ങളിൽ മാത്രം സംഭവിക്കുന്നതാണെന്നും കേംബ്രിഡ്ജ് മേയർ സോളിസിറ്റർ അഡ്വ.ബൈജു തിട്ടാല പറഞ്ഞു. കോട്ടയത്ത് നടന്ന ദേശീയ പരിസ്ഥിതി സെമിനാർ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു. ദേശീയ പരിസ്ഥിതി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജ്യോതീഷ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.ജയചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാണി, സജീവ് തിരുനക്കര, മാത്യു പാണംപറമ്പിൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |