കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. കാണക്കാരി വെമ്പള്ളി ചുമടുതാങ്ങിയിൽ വീട്ടിൽ വിഷ്ണു (30) നെയാണ് ജില്ലയിൽ നിന്നും കാപ്പാനിയമപ്രകാരം ആറു മാസത്തേക്ക് നാടുകടത്തി ഉത്തരവായത്. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിഷ്ണുവിന് കുറവിലങ്ങാട്, കടുത്തുരുത്തി എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
മീനച്ചിലിൽ 400 പെൺകുട്ടികളെ
നഷ്ടപ്പെട്ടു: പി.സി ജോർജ്
കോട്ടയം: മതവിദ്വേഷ പരാമർശത്തിൽ അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് പിന്നാലെ വീണ്ടും വിവാദ പ്രസംഗവുമായി പി.സി ജോർജ്. കഴിഞ്ഞ ദിവസം പാലായിൽ നടന്ന ലഹരി വിരുദ്ധപരിപാടിയിൽ കേരളത്തിൽ ലൗ ജിഹാദ് വർദ്ധിക്കുന്നുവെന്നും ക്രിസ്ത്യാനികൾ 24 വയസിന് മുൻപേ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാൻ തയ്യാറാകണമെന്നും ജോർജ് പറഞ്ഞു. മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്. യാഥാർത്ഥ്യം മനസിലാക്കി രക്ഷിതാക്കൾ പെരുമാറണമെന്നുമാണ് ജോർജിന്റെ പ്രസംഗം. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ പിടികൂടിയ സ്‌ഫോടക വസ്തുക്കൾ കേരളം മുഴുവൻ കത്തിക്കാനുള്ളതുണ്ട്. അത് എവിടെ കത്തിക്കാൻ ആണെന്നും അറിയാം, പക്ഷേ പറയുന്നില്ല. രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണെന്നും ജോർജ് പറഞ്ഞു.
കഴിഞ്ഞ ജനുവരി ആറിന് നടന്ന ചാനൽ ചർച്ചയിൽ ജോർജ് നടത്തിയ മതവിദ്വേഷ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തതും പിന്നീട് ജാമ്യം ലഭിച്ചതും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |