SignIn
Kerala Kaumudi Online
Friday, 23 October 2026 1.50 AM IST

സംഭവം കോട്ടയം പച്ചക്കറി മാർക്കറ്റിൽ, നഗരസഭാ കെട്ടിടത്തിന്റെ ഒരുഭാഗം തകർന്ന് വീണു

bu

കോട്ടയം : നഗരമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന പഴയ പച്ചക്കറി മാർക്കറ്റിലെ നഗരസഭാ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു. അവധി ദിനമായതിനാൽ വൻഅപകടം ഒഴിവായി. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. ഈ സമയം മഴയുണ്ടായിരുന്നു. സപ്ലൈകോ സൂപ്പർമാർക്കറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുൻഭാഗത്തെ പാരപ്പെറ്റും കോൺക്രീറ്റുമാണ് തകർന്നത്. മുൻപ് മാവേലി സ്‌റ്റോറാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ശക്തമായ മഴയിൽ

നഗരസഭ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് മുൻപും ആക്ഷേപം ഉയർന്നിരുന്നു. കാലപ്പഴക്കവും കൃത്യമായ അറ്റകുറ്റപ്പണികളുടെ അഭാവവുമാണ് ബലക്ഷയത്തിനിടയാക്കുന്നത്. നാഗമ്പടം സ്റ്റേഡിയം, കുമാരനല്ലൂർ എന്നിവിടങ്ങളിലെ നിരവധി നഗരസഭ കെട്ടിടങ്ങളാണ് ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നത്. മുൻപ് തിരുനക്കരയിൽ കെട്ടിടത്തിന്റെ പാരപ്പെറ്റ് തകർന്ന് വീണ് ഒരാൾ മരിച്ചിരുന്നു. പരാതികൾ വ്യാപകമായതോടെ കോടതി ഇടപെടലിനെ തുടർന്നാണ് ബസ് സ്റ്റാൻഡ് കെട്ടിടം കെട്ടിടം പൊളിച്ചു നീക്കിയത്. കുമാരനല്ലൂരിലെ കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് അടർന്ന് വീണ് സംക്രാന്തി സ്വദേശിയായ യുവാവിനും പരിക്കേറ്റിരുന്നു. നാഗമ്പടം സ്റ്റേഡിയം പവലിയന് കീഴിലുള്ള വാടക മുറികകളിൽ നിന്ന് കോൺക്രീറ്റ് അടർന്നു വീഴുന്നത് നിത്യസംഭവമാണ്.

നിയമം കാറ്റിൽപ്പറത്തി

കെട്ടിടത്തിന് മതിയായ സുരക്ഷയില്ലാത്തതിനാൽ ഫയർഫോഴ്‌സ് നോട്ടീസയച്ച കെട്ടിടങ്ങൾ നഗരത്തിൽ നിരവധിയാണ്. ഫ്ലാറ്റുകൾ, മാളുകൾ, വിവിധ ബഹുനില കെട്ടിടങ്ങൾ തുടങ്ങിയവയിൽ ലിഫ്‌റ്റുകളുടെ സുരക്ഷ, അഗ്‌നിബാധയെ ചെറുക്കുന്നതിനുള്ള ക്രമീകരണങ്ങൾ, കെട്ടിടത്തിന്റെ വിശദമായ ബ്ലൂപ്രിന്റ് എന്നിവ കർശനമായി പാലിച്ചാലാണ് എൻ.ഒ.സി ലഭിക്കുന്നത്. എന്നാൽ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് കെട്ടിടങ്ങൾ പടുത്തുയർത്തിയിരിക്കുന്നത്. അപകടങ്ങൾ പതിവാകുമ്പോഴും അധികൃതർ മൗനം പാലിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL