SignIn
Kerala Kaumudi Online
Friday, 23 October 2026 12.58 AM IST

രാജകീയ കുതിപ്പ്

തൊടുപുഴ : നാല് ദിവസം പിന്നിൽ നിന്ന ശേഷം നിലവിലെ ചാമ്പ്യന്മാരായ എറണാകുളം മഹാരാജാസിന്റെ വിജയക്കുതിപ്പ്. കഴിഞ്ഞ ദിവസം വരെ മൂന്നാംസ്ഥാനത്തും നാലാംസ്ഥാനത്തുമായിരുന്ന മഹാരാജാസ് ഇന്നലെ മറ്റുള്ളവരെ പിന്തള്ളി ഒന്നാമത് എത്തുകയായിരുന്നു. രണ്ടാമതുള്ള സെന്റ് തെരേസാസിനെ ഏഴ് പോയിന്റിന് പിന്നിലാക്കി 78 പോയിന്റുമായാണ് മഹാരാജാസിന്റെ വിജയക്കുതിപ്പ്. 71 പോയിന്റാണ് സെന്റ് തെരേസാസിനുള്ളത്. മൂന്നാമത് തൃപ്പൂണിത്തുറ ആർ.എൽ.വി ഗവ. കോളേജും നാലാം സ്ഥാനത്ത് തേവര എസ്.എച്ച് കോളേജുമാണ്. ആ‌ർ.എൽ.വി കോളേജിന് 64 പോയിന്റും എസ്.എച്ച് കോളേജിന് 60 പോയിന്റുമാണ് നിലവിലുള്ളത്. ഭരതനാട്യം പെൺകുട്ടികളുടെ അടക്കം ഫലം വരാനുണ്ട്. പകുതിയിലേറെ മത്സരങ്ങൾ പൂ‌ർത്തിയായപ്പോൾ രണ്ടാമതും കപ്പ് എടുക്കാനുള്ള ശ്രമത്തിലാണ് മഹാരാജാസ്. എന്നാൽ കപ്പിനായുള്ള കരുനീക്കങ്ങൾ മറ്റ് കോളേജുകളും ആരംഭിച്ചുകഴിഞ്ഞു. രണ്ട് ദിവസം ബാക്കിനിൽക്കെ, മഹാരാജാസ് കിരീടം നിലനിർത്തുമോ, അതോ സെന്റ് തെരേസാസ് ഇടുക്കിയുടെ കവാടത്തിൽ മിടുക്കികളാകുമോ എന്നാണ് ദസ്തക് കാത്തിരിക്കുന്നത്. 2022 വരെ ഹാട്രിക് വിജയം നേടിയ എസ്.എച്ച് കോളേജും കപ്പുയർത്താനുള്ള വാശിയിലാണ്.

കോളേജ്, പോയിന്റ് നില

മഹാരാജാസ് കോളേജ്, എറണാകുളം - 78

സെന്റ് തെരേസാസ് കോളേജ്, എറണാകുളം - 71
ആർ.എൽ.വി കോളേജ്, തൃപ്പൂണിത്തുറ - 64
സേക്രട്ട് ഹാർട്ട് കോളേജ്, തേവര- 60
യു.സി കോളേജ്, ആലുവ - 38

എം.ഇ.എസ് കോളേജ്, മാറമ്പള്ളി - 29

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL