SignIn
Kerala Kaumudi Online
Friday, 23 October 2026 3.46 AM IST

മാപ്പിളപ്പാട്ടിൽ രണ്ടാംവട്ടവും അഥർവ തന്നെ

adharva

തൊടുപുഴ: മാപ്പിളപ്പാട്ടിൽ തുടർച്ചയായ രണ്ടാം തവണ ഒന്നാം സ്ഥാനം നേടി അഥർവ. എറണാകുളം സെന്റ് തെരേസാസ് കോളേജിലെ രണ്ടാം വർഷ ബി.എസ്.സി സുവോളജി വിദ്യാർത്ഥിനിയായ ആർ.പി. അഥർവ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി മാപ്പിളപ്പാട്ട് പാടിയത്. പിന്നെ മാപ്പിളപ്പാട്ടിനോട് വലിയ ഇഷ്ടമായി. എട്ട് മുതൽ പ്ലസ്ടു വരെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ്. കഴിഞ്ഞ വർഷമാണ് എം.ജി കലോത്സവത്തിൽ ആദ്യമായി പങ്കെടുത്തത്. അതിലും ഒന്നാം സ്ഥാനം നേടി. അബു നാസിഫൽ മലബാരി രചിച്ച 'മുഹബത്തിൻ അശഗൊളി " എന്ന മാപ്പിളപ്പാട്ടാണ് പാടിയത്. ഇൻസമാമാണ് പരിശീലിപ്പിച്ചത്. ഇത്തവണ മലയാളം കവിതാപാരായണത്തിൽ രണ്ടാം സ്ഥാനമുണ്ട്. ഒപ്പനയ്ക്ക് പാട്ടുപാടുന്നതും അഥർവയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL