ചങ്ങനാശേരി: മയക്കുമരുന്ന് മാഫിയ സംഘങ്ങളെ സംരക്ഷിക്കുന്ന പിണറായി സർക്കാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ദേശീയ കർഷകതൊഴിലാളി ഫെഡറേഷൻ ചങ്ങനാശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എക്‌സൈസ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി പി.എസ് രഘുറാം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഷിബു കുറ്റിക്കാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി. കെ ഷാജി മുഖ്യപ്രഭാഷണം നടത്തി. പി.കെ സുശീലൻ, ഗീത ശ്രീകുമാർ, റ്റി.എസ് സലിം, ജസ്റ്റിൻ ബ്രൂസ്, മനോജ് വർഗ്ഗീസ്, പി.വി ജോർജ്, ജോബ് വിരുത്തികരി, ഷാജി ജോർജ്, സിബി കൈതാരം, രാജു ആര്യാട്ടുതടം, കെ.സി വിൻസെന്റ്, റ്റി.എസ് സാബു, അഡ്വ.ഡെന്നിസ് ജോസഫ്, സഷിൻ തലക്കുളം, റെജി കേളമാട്ട്, അരുൺ ബാബു ,സിംസൻ വേഷണൽ, റ്റി.ഡി സാജപ്പൻ, ജോസ് കളത്തിൽ, അൻസാരി ബാപ്പു, ജോജി ജോസ്ഏനാചിറ, റ്റിബിൻ തോമസ്, മർഡോണ, പി.കെ അജിത്കുമാർ, സെബാസ്റ്റ്യൻ പാണാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |