SignIn
Kerala Kaumudi Online
Thursday, 22 October 2026 7.53 PM IST

പ്രശ്നരഹിതമായി നെല്ല് സംഭരണം പുനരാരംഭിക്കും: കളക്‌ടറുടെ ഉറപ്പ്

p

കോട്ടയം: മില്ലുടമകളുമായുളള തർക്കത്തെത്തുടർന്നു നെല്ലുസംഭരണം പ്രതിസന്ധി പരിഹരിക്കുന്നതിന് കളക്ടർ ജോൺ വി. സാമുവൽ വിളിച്ച മില്ലുടമകളുടെയും നെൽകർഷകരുടെയും വിവിധ രാഷ്ടീയ പാർട്ടി നേതാക്കളുടെയും യോഗത്തിൽ നെല്ലുസംഭരണം പുനരാരംഭിക്കാൻ തീരുമാനമായി. നെല്ല് സംഭരണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നെ​ൽ​ക്ക​ർ​ഷ​ക​ ​സം​ര​ക്ഷ​ണ​ ​സ​മി​തി​ ​അം​ഗ​ങ്ങ​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പാ​ഡി​ ​ഓ​ഫീ​സിൽ ഉപരോധ സമരം നടത്തിയിരുന്നു. പാഡി ഓഫീസറെ തടഞ്ഞുവയ്‌ക്കുകയും ചെയ്തതിരുന്നു. തുടർന്നാണ് ചർച്ചയുമായി അധികൃതർ വന്നത്. പാഡി മാനേജർ കെ. അനിത, പാഡി ഓഫീസർ അനുജ ജോർജ്, സി.പി.ഐ. ജില്ലാ സെക്രട്ടറി വി.ബി. ബിനു, ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്, കിസാൻ സഭാ ജില്ലാ സെക്രട്ടറി ഇ.എൻ. ദാസപ്പൻ, കേരള കർഷക സംഘം ജില്ലാ പ്രസിഡന്റ് അഡ്വ. ജോസഫ് ഫിലിപ്പ്,കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേൽ, നെൽക്കർഷക സമിതി സംസ്ഥാന പ്രസിഡന്റ് റജീന അഷ്റഫ്, രക്ഷാധികാരി വി.ജെ. ലാലി, റൈസ് മിൽ അസോസിയേഷൻ സംസ്ഥാന പ്രഡിഡന്റ് കെ.കെ. കർണൻ, സെക്രട്ടറി വർക്കി പീറ്റർ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ചർച്ചയിലെ തീരുമാനങ്ങൾ

തിരുവാർപ്പ് കൃഷിഭവൻ പരിധിയിലെ ചെങ്ങളം മാടേക്കാട് പാടശേഖരം, കുറിച്ചി മണ്ണങ്കര കുറിഞ്ഞിക്കാട്ട് പാടശേഖരം എന്നിവിടങ്ങളിൽ അവശേഷിക്കുന്ന നെല്ല് അടിയന്തരമായി സംഭരിക്കും. വലിയ വാഹനമെത്തുന്നിടത്ത് നെല്ല് എത്തിച്ചുനൽകണമെന്ന മില്ലുടമകളുടെ ആവശ്യം കർഷകർ അംഗീകരിച്ചു. കൊയ്ത്തു നടക്കുന്ന തിയതി പാടശേഖരസമിതി അറിയിക്കുന്നതിന്റെ അടുത്ത ദിവസം മില്ല് ഏതെന്ന് നിശ്ചയിച്ചുനൽകും. അടുത്ത ദിവസം പാടശേഖരസമിതി ഭാരവാഹികളും മില്ലുടമകളും തമ്മിൽ ഗുണനിലവാരം സംബന്ധിച്ച ധാരണയിലെത്തുന്നില്ലെങ്കിൽ പാടശേഖരസമിതിയുടേയും മില്ലുടമാപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിൽ ഗുണനിലവാര പരിശോധന നടത്തി നെല്ലെടുപ്പിനു ധാരണയുണ്ടാക്കും.

സംഭരണത്തിന് നിയോഗിക്കുന്ന മില്ല് മുഴുവൻ നെല്ലും തുടർച്ചയായി എടുക്കണം,​ മുടക്കം വരുത്തരുതെന്നും കളക്ടർ മില്ലുടമകൾക്കു നിർദേശം നൽകി. കാലാവസ്ഥപ്രശ്‌നങ്ങൾ മൂലം നെല്ല് കേടാകുന്ന സാഹചര്യത്തിൽ ഇരുകൂട്ടരും ചർച്ചചെയ്ത് രമ്യമായ പരിഹാരമുണ്ടാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL