SignIn
Kerala Kaumudi Online
Friday, 23 October 2026 2.08 AM IST

ലഹരിവിരുദ്ധ ബോധവത്ക്കരണം

lahari
ചിറക്കടവ് പഞ്ചായത്തിലെ ലഹരിവിരുദ്ധ സദസ് പ്രസിഡന്റ് അഡ്വ.സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ സഹകരണത്തോടെ നടത്തുന്ന ലഹരിവിരുദ്ധ യോഗങ്ങൾ തുടങ്ങി. 250 സദസുകളാണ് നടത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ഉഷാ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിൽ 250 കുടുംബശ്രീ യൂണിറ്റുകളും പ്രത്യേക ലഹരി വിരുദ്ധയോഗം ചേരും. രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട 21 കാര്യങ്ങൾ അവതരിപ്പിക്കും. ലഹരി സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി കൈമാറുന്നതിന് എക്‌സൈസ് ടോൾ ഫ്രീ നമ്പർ നൽകും. പഞ്ചായത്തിൽ സ്ഥാപിക്കുന്ന പെട്ടിയിൽ രഹസ്യമായി വിവരങ്ങൾ നിക്ഷേപിക്കാം. കുട്ടികളിൽ വായനശീലം വളർത്തുന്നതിന് കുടുംബശ്രീ മുഖേന പുസ്തകവിതരണം നടത്തും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LAHARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL