
മുണ്ടക്കയം: മുണ്ടക്കയം പൈങ്ങണ നിവാസികളെ പുലിപ്പേടിയിലാക്കി വ്യാജ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പടരുന്നു. മുണ്ടക്കയത്ത് ദേശീയപാതയിൽ പുലിയെ കണ്ടതായുള്ള പ്രചാരണം മൂലം പൈങ്ങണ, മുപ്പത്തിയൊന്നാംമൈൽ പരിസരപ്രദേശങ്ങളിൽ നാട്ടുകാർ പകൽപോലും പുറത്തിറങ്ങാൻ ഭയക്കുകയാണ്.
മറ്റെവിടെയോ നടന്ന സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങളാണ് ആളുകൾ പ്രചരിപ്പിക്കുന്നത്.
വീട്ടുമുറ്റത്ത് പതുങ്ങി എത്തുന്ന പുലി വളർത്തുനായ കുരയ്ക്കുന്നതോടെ ഓടിമറയുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മുപ്പത്തിയൊന്നാംമൈലിൽ ഗ്യാസ് ഏജൻസിക്ക് സമീപം കണ്ട പുലിയെന്നാണ് പ്രചാരണം. വിഡിയോ വ്യാജമാണന്നും അത് പ്രചരിപ്പിക്കരുതെന്നും പഞ്ചായത്തംഗങ്ങളായ ബോബി കെ മാത്യു,സൂസമ്മ മാത്യു എന്നിവർ പറഞ്ഞു. കഴിഞ്ഞദിവസം പൈങ്ങണയിൽ ദേശീയപാതയിൽ പുലിയെ കണ്ടതായി പരിസരവാസി അറിയിച്ചതിനെ തുടർന്ന് വനപാലകരും പൊലീസുമെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കാൽപ്പാടുകൾ കാട്ടുപൂച്ചയുടേത്
പൈങ്ങണ പള്ളി പരസരങ്ങളിൽ പുലിയുടേതെന്ന് കരുതുന്ന കാൽപാടുകൾ കണ്ടിരുന്നു. എന്നാൽ, അത് കാട്ടുപൂച്ച ആകാമെന്നാണ് അധികൃതർ സംശിയിക്കുന്നത്. ഇതിനു തൊട്ടുപിന്നാലെ സമീപത്തെ വിട്ടമ്മ രണ്ട് അജാഞാത ജീവികളെ കണ്ടതായി പറഞ്ഞിരുന്നു. ഇതു കൂടി ആയതോടെ പരിസര നിവാസികൾ കൂടുതൽ ഭീതിയി ലായിരിക്കുകയാണ്. ഇതിനിടയിലാണ് വ്യാജ വിഡിയോ പ്രചരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |