ചിറക്കടവ്: ഗ്രാമപഞ്ചായത്ത് 20-ാം വാർഡിൽ ജനകീയ കൂട്ടായ്മയിൽ 12 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച കടുക്കാമല വിക്രാന്ത് നഗർ റോഡ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. വഴിയില്ലാതിരുന്ന 35 കുടുംബങ്ങൾക്ക് പ്രയോജനമാകും.പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ, ജില്ലാപഞ്ചായത്തംഗം ടി.എൻ. ഗിരീഷ്‌കുമാർ, മിനി സേതുനാഥ് സതി സുരേന്ദ്രൻ, സുമേഷ് ആൻഡ്രൂസ്,ആന്റണി മാർട്ടിൻ, സി. ഗോപാലൻ, ഐ.എസ്. രാമചന്ദ്രൻ, കെ.കെ. സന്തോഷ്‌കുമാർ, റോബിൻ ജോൺ, ഷാജി നെല്ലേപ്പറമ്പിൽ, മുണ്ടക്കയം സോമൻ, ജോബി പുതുപറമ്പിൽ, ജിനുമോൻ തോമസ്, ഷാക്കി സജീവ്, അമ്പിളി ശിവദാസ്, ലീന കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |