
ചങ്ങനാശേരി : തൃക്കൊടിത്താനം മണികണ്ഠവയൽ ജോൺ പാറയിൽ ഗ്രന്ഥാലയം ആൻഡ് വായനശാല വനിതകളുടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ബൈജു വിജയൻ ഉദ്ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡന്റ് എ.സി പുഷ്പവല്ലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ചുമതലയുള്ള ഡോ.അപർണ നായർ രക്തദാന സന്ദേശം നൽകി. വായനശാല പ്രസിഡന്റും അവളിടം ക്ലബ് സെക്രട്ടറിയുമായ നിഷാ വി.ദേവൻ സ്വാഗതവും കുടുംബശ്രീ സി.ഡി.എസ് അംഗം ബീന പ്രസാദ് നന്ദിയും പറഞ്ഞു. സന്ധ്യ സുനിൽ, എസ്.സുമ, മഞ്ജു ശിവൻകുട്ടി, ശ്രുതി എസ് എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |