
വൈക്കം : വൈക്കം മഹാദേവ ക്ഷേത്രത്തിലേക്ക് നടത്തിവരുന്ന ജാതി താലം അവസാനിപ്പിക്കണമെന്ന് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (റെഡ് ഫ്ളാഗ്) വൈക്കത്ത് സംഘടിപ്പിച്ച സത്യഗ്രഹ ശതാബ്ദി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ്വാഗത സംഘം ജനറൽ കൺവീനർ എം.കെ. ദിലീപ് പ്രമേയം അവതരിപ്പിച്ചു. വൈക്കം സത്യഗ്രഹം ചരിത്രവും വർത്തമാനവും എന്ന വിഷയത്തിലുള്ള സെമിനാർ കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പി.കെ. വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. എൻ.അനിൽ ബിശ്വാസ്, മോഹൻ ഡി. ബാബു, ജോജി കൂട്ടുമ്മേൽ, എം.കെ.ദിലീപ്, കെ.വി.ഉദയഭാനു എന്നിവർ സംസാരിച്ചു. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി പി.സി.ഉണ്ണിച്ചെക്കൻ ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |