SignIn
Kerala Kaumudi Online
Thursday, 22 October 2026 9.19 PM IST

നേരത്തേ സംഭരിച്ച നെല്ലിനും കിഴിവ് : മില്ലുകളുടെ പിഴിച്ചിൽ

കോട്ടയം : 80 ശതമാനത്തോളം നെല്ല് സംഭരിച്ച ശേഷം 34 ദിവസം മുൻപ് മില്ലുകാർ സ്ഥലംവിട്ട തിരുവാർപ്പ് മാടേക്കാട് പാടശേഖരത്തിലെ നെല്ല് ഇന്നലെ മുതൽ എടുത്തു തുടങ്ങി. കളക്ടർ വിളിച്ചുചേർത്ത ചർച്ചയിലെ ഉറപ്പുലംഘിച്ച് നെല്ലെടുക്കാതിരുന്നത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഒരു മാസം മുമ്പ് രണ്ടുകിലോ കിഴിവിന് നെല്ല് സംഭരിച്ചതിന്റെ രേഖയായ പി.ആർ.എസ് കർഷകർക്ക് കൊടുത്തിരുന്നില്ല. ഇന്നലെ ബാക്കി ആറ് ലോഡ് നെല്ല് സംഭരിക്കാൻ തുടങ്ങിയെങ്കിലും നേരത്തേ സംഭരിച്ച നെല്ലിന് മൂന്നുകിലോ കിഴിവ് ആവശ്യപ്പെട്ടു. വേനൽ മഴയിൽ നെല്ല് നശിക്കാതിരിക്കാൻ കൂടുതൽ കിഴിവിന് കർഷകർ തയ്യാറായതോടെയാണ് മില്ലുകാർ ബാക്കി സംഭരണം തുടങ്ങിയത്. വൻനഷ്ടമാണ് കർഷകർക്കുണ്ടായത്.

കുറിച്ചി - മണ്ണങ്കര -കുറിഞ്ഞിക്കാട് 75 ഏക്കർ പാടശേഖരത്തിലും സംഭരണം തുടങ്ങി. കൂടുതൽ നനവ് ചൂണ്ടിക്കാട്ടി എട്ടുകിലോ കിഴിവിനായിരുന്നു സംഭരണം. വേനൽ മഴ എത്തിയതോടെ എങ്ങനെയും കൊയ്ത്ത് പൂർത്തിയാക്കി നഷ്ടം സഹിച്ചാണെങ്കിലും നെല്ല് കൊടുത്ത് തീർക്കാനാണ് കർഷകരുടെ തീരുമാനം. മഴയിൽ നെല്ല് ചാഞ്ഞതോടെ വിളവും നഷ്ടമാകും. കൊയ്ത്ത് യന്ത്രം കൂടുതൽ സമയം എടുക്കുന്നതിന്റെ അധിക വാടകയും നൽകണം.

12 ദിവസമായി നെല്ല് പാടത്ത്

കുമരകം എം.എൻ ബ്ലോക്ക് കരപ്പാടം ചെമ്മായിക്കരി പാടശേഖരത്തെ 120 ഏക്കറിലെ നെല്ല് സംഭരിക്കാൻ ആളില്ലാതെ കിടക്കാൻ തുടങ്ങിയിട്ട് 12 ദിവസമായി. ശക്തമായ മഴയ്ക്ക് മുൻപ് കൊയ്ത് പൂർത്തിയാക്കി പാഡി ഓഫീസിൽ അറിയിച്ചെങ്കിലും നെല്ല് വന്ന് നോക്കുന്നതിന് ദിവസങ്ങളെടുത്തു. അഞ്ച് മില്ലുകളുടെ ഏജന്റുമാരെത്തി നെല്ല് പരിശോധന നടത്തി അഞ്ച് കിലോ കിഴിവ് വേണമെന്നാവശ്യപ്പെട്ട് മടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL