SignIn
Kerala Kaumudi Online
Thursday, 22 October 2026 11.44 PM IST

ജി - ബിൻ വിതരണം

blk

പള്ളം : പള്ളം ബ്ലോക്ക് പഞ്ചായത്തിൽ ജി - ബിന്നും ലൈബ്രറി ഉപകരണങ്ങളും വിതരണം ചെയ്തു. പളളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രജനി അനിൽ അദ്ധ്യക്ഷത വഹിച്ചു. 12 സ്‌കൂളുകൾക്ക് ജി - ബിന്നും മുട്ടത്ത് വർക്കി ലൈബ്രറി ഇത്തിത്താനം, വൈ.ഡബ്ല്യു.സി.എ ലൈബ്രറി കുറിച്ചി, മഹാത്മ ലൈബ്രറി, യുവരശ്മി ലൈബ്രറി എന്നീ നാല് ലൈബ്രറികൾക്ക് ഉപകരണങ്ങളും വിതരണം ചെയ്തു. മൾട്ടിലെയർ മൈക്രോബിയൽ സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്ന ജിബിന്നിൽ മൂന്ന് ബിന്നുകളാണുള്ളത്. ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ, പ്രധാനഅദ്ധ്യാപകർ, ലൈബ്രറി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ഷീലമ്മ ജോസഫ് സ്വാഗതവും, ബി.ഉത്തമൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL