SignIn
Kerala Kaumudi Online
Friday, 23 October 2026 12.58 AM IST

ആശമാരുടെ സമരം; ഐക്യദാർഢ്യം

mv-manoj

വൈക്കം: വേതന വർദ്ധനവ് ആവശ്യപ്പെട്ട് ആശവർക്കർമാരും അങ്കണവാടി ജീവനക്കാരും നടത്തുന്ന സമരത്തിന് ഐ.എൻ.ടി.യു.സി തലയോലപ്പറമ്പ് മണ്ഡലം കൺവെൻഷൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സംസ്ഥാന കമ്മി​റ്റി അംഗം എം.വി.മനോജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എ.നൗഷാദ് അദ്ധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സീതു ശശിധരന് സ്വീകരണം നൽകി. പി.വി. പ്രസാദ്, വി.ടി. ജയിംസ്, ഇടവട്ടം ജയകുമാർ, വിജയമ്മ ബാബു, എം.അനിൽകുമാർ, ജോൺ തറപ്പേൽ, ശശിധരൻ വാളവേലിൽ, മർസൂക് താഹ, രാജു തറപ്പേൽ, ഇ.കെ. ജോസ്, ജോൺ ജോസഫ്, നിഖിൽ വടയാർ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL