SignIn
Kerala Kaumudi Online
Thursday, 22 October 2026 8.59 PM IST

വേതനമില്ല,​ ​വേദനമാത്രം പാചകത്തൊഴിലാളികൾ പട്ടിണിയിൽ

p

കോട്ടയം: അഞ്ഞൂറ് സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം പാചകം ചെയ്യാൻ ആറ് തൊഴിലാളികളെ നിയമിക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശമുണ്ടെങ്കിലും കേരളത്തിൽ ഒരാൾ മാത്രം . ഉച്ചഭക്ഷണം തയ്യാറാക്കുന്നത് പോട്ടെ മറ്റൊരാളുടെ സഹായം കൂടാതെ ഒരാളെ ക്കൊണ്ട് മാത്രം എങ്ങനെ 500 കുട്ടികൾക്ക് പുഴുങ്ങിയ മുട്ടയുടെ തോട് പൊളിച്ചു മാറ്റിക്കൊടുക്കും സാർ എന്ന ദയനീയ ചോദ്യത്തിന് പോലും സർക്കാരിന് ഉത്തരമില്ല. തങ്ങൾക്കും ജീവിക്കണമെന്ന ആവശ്യമുയർത്തി ആശാ വർക്കർമാരെപ്പോലെ സെക്രട്ടറിയേറ്റിനു മുന്നിൽ അതിജീവനസമരത്തിനൊരുങ്ങുകയാണ് പാചക തൊഴിലാളികളും

2010ൽ 100രൂപയായിരുന്നു സ്കൂൾ പാചക തൊളിലാളികളുടെ ദിവസവേതനം. ഇപ്പോൾ 600 രൂപയായി. ഉച്ചഭക്ഷണം തയ്യാറാക്കാൻ ഒരാളെ പകരം വെച്ചാൽ പാതി വേതനമായ 300 രൂപ കൊടുക്കണം. ചെറിയ തുകയ്ക്ക് ആരെയും കിട്ടാത്തതുകൊണ്ട് 500 കുട്ടികൾക്കുള്ള ചോറും കറികളും ഉച്ചയ്ക്കു മുമ്പ് തയ്യാറാക്കാൻ നടുവൊടിച്ച് പണിഎടുക്കേണ്ട ഗതികേടിലാണ് പലരും

ഇരുപതിനായിരത്തോളം പാചകത്തൊഴിലാളികൾ കേരളത്തിൽ ഉണ്ട്. വിരമിക്കൽ ആനുകൂല്യമോ, ഗ്രാറ്റുവിറ്റിയോ പെൻഷനോ മറ്റു സാമൂഹ്യ സുരക്ഷാ ആനുകൂല്യമോ ഇവർക്കില്ല. മൂന്നു വർഷമായി 600 രൂപ ദിവസവേതനം കൃത്യമായി കിട്ടാതെ കുടിശിഖയാണ്.ഇത്തവണ സ്കൂൾ അടച്ചിട്ടും ഫെബ്രുവരി,മാർച്ച് മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല.

തമിഴ്നാടിനെ കണ്ട് പഠിക്കണം

തമിഴ്നാട്ടിൽ ഒന്നേകാൽ ലക്ഷത്തോളം പാചക തൊഴിലാളികളൊണ്ട്. അവരെ സർക്കാർ ജീവനക്കാരായി അംഗീകരിച്ചു ഗ്രാറ്റുവിറ്റിയും പെൻഷനും വിരമിക്കൽ ആനുകൂല്യവും നൽകുമ്പോൾ കേന്ദ്രഫണ്ടില്ലെന്ന പഴിചാരൽ നടത്തി നിൽക്കുകയാണ്കേരളം.

മോഹന വാഗ്ദാനങ്ങൾ.

അടിസ്ഥാന ശമ്പളത്തിനു പുറമേ 15 ശതമാനം സർവീസ് വെയിറ്റേജ് , 250 കുട്ടികൾക്ക് ഒരു പാചക തൊഴിലാളി. സ്പെഷ്യൽ അലവൻസ്, ലഘുഭക്ഷണം പാചകം ചെയ്യുന്നതിന് 20 ശതമാനം അധിക വേതനം തുടങ്ങി നിരവധി മോഹന സുന്ദര വാഗ്ദാനങ്ങൾ സർക്കാർ പ്രഖ്യാപിച്ചിട്ട് വർഷങ്ങളായെങ്കിലും നടപ്പാക്കിയില്ല. മിനിമം വേതന നിയമ പരിധിയിൽ നിന്നും പാചക തൊഴിലാളികളെ ഒഴിവാക്കി.

ജീവിതം വഴിമുട്ടിയതുകൊണ്ടാണ് ഭരണ കക്ഷി സംഘടനയായ സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി ) ഈ മാസം 22 മുതൽ 26 വരെ സെക്രട്ടറിയേറ്റിനു മുന്നിൽ അതിജീവന സമരത്തിനൊരുങ്ങുന്നത് . അഞ്ചു ദിവസത്തെ രാപ്പകൽ സമരം സൂചനമാത്രമാണ്.

കെ.ആർ.സുജാത (ജില്ലാ സെക്രട്ടറി )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL