
ചിറക്കടവ് : ചിറക്കടവ് സർവീസ് സഹകരണ ബാങ്ക്, ചിറക്കടവ് കൃഷിഭവന്റെ സഹകരണത്തോടെ കാർഷിക സെമിനാർ നടത്തി. ബാങ്ക്പ്രസിഡന്റ് അഡ്വ.അഭിലാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ പ്രജിത പ്രകാശ് ക്ലാസ് നയിച്ചു. പങ്കെടുത്ത എല്ലാ കർഷകർക്കും സൗജന്യമായി ഹൈബ്രിഡ് പച്ചക്കറി വിത്തുകളും തൈകളും നൽകി. അസി.കൃഷി ഓഫീസർ ശ്രീജാ മോഹൻ, ബാങ്ക് വൈസ്പ്രസിഡന്റ് ലാജി മാടത്താനിക്കന്നേൽ, ബാബുരാജ് വല്യേടത്ത്, ജോർജുകുട്ടി പൂതക്കുഴി, എം.ജി.ഗോപാലകൃഷ്ണൻനായർ, മോളി ജേക്കബ്, ലേഖാകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |