SignIn
Kerala Kaumudi Online
Friday, 23 October 2026 12.18 AM IST

ഒരു രൂപയ്‌ക്ക് ഒരു ലിറ്റർ കുപ്പി വെള്ളം

atm

കോട്ടയം : ഒരു രൂപ നാണയമിട്ട് സ്വിച്ചമർത്തിയാൽ മതി കുടിവെള്ളം കിട്ടും. ലിറ്ററിന് ഒരു രൂപ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനായി വാട്ടർ എ.ടി.എം സജ്ജമാക്കി വാഴൂർ ബ്ലോക്ക് പഞ്ചായത്ത്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറുലക്ഷം രൂപ ചെലവഴിച്ച് മൂന്ന് വാട്ടർ എ.ടി.എമ്മാണ് സ്ഥാപിച്ചത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, കറുകച്ചാലിലെയും ഇടയിരിക്കപ്പുഴയിലെയും കുടുംബാരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് എ.ടി.എം. സ്ഥാപിച്ചത്.
പച്ചവെള്ളമോ തണുത്ത വെള്ളമോ ചൂടുവെള്ളമോ ലഭിക്കും. അഞ്ചുരൂപ നിക്ഷേപിച്ചാൽ അഞ്ചുലിറ്റർ കുടിവെള്ളം.

ശുദ്ധീകരിച്ച വെള്ളം

ആർ.ഒ.പ്ലസ്.യു.വി ഫിൽട്ടർ ഉപയോഗിച്ച് ശുദ്ധീകരിക്കുന്ന വെള്ളമാണ് നൽകുന്നത്. യു.പി.ഐ. പേമെന്റ് ,ക്യൂ.ആർ. കോഡ് വഴിയും പണമടയ്ക്കാം. 150 ലിറ്റർ കപ്പാസിറ്റിയുള്ള എ.ടി.എം ആണ് ഓരോ ആശുപത്രിയിലുമുള്ളത്. ആശുപത്രിയിൽ എത്തുന്ന പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ശുദ്ധജലം ലഭിക്കുന്നതിനാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചത്.


ജില്ലയിൽ ആദ്യമായാണ് ആശുപത്രികളിൽ ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാട്ടർ എ.ടി.എം. സ്ഥാപിച്ചിരിക്കുന്നത്.

മുകേഷ് കെ. മണി ,​ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL