SignIn
Kerala Kaumudi Online
Friday, 23 October 2026 4.39 AM IST

ധർണ വിജയിപ്പിക്കും

vimalkumar
ജൂലൈ 29ന് എൻ ജി ഒ യൂണിയൻ നടത്തുന്ന മേഖല മാർച്ചും ധർണയും വിജയിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് സീതാറാം ഓഡി​റ്റോറിയത്തിൽ നടത്തിയ സമര പ്രഖ്യാപന സമ്മേളനം സംസ്ഥാന കമ്മി​റ്റി അംഗം വി.വി. വിമൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ നടപടികൾ ത്വരിതപ്പെടുത്തുക, കേന്ദ്ര ഗവൺമെന്റ് കേരളത്തോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൽ ഉന്നയിച്ച് ജൂലായ് 29ന് നടക്കുന്ന മേഖല മാർച്ചും ധർണയും വിജയിപ്പിക്കണമെന്ന് എൻ.ജി.ഒ യൂണിയൻ വൈക്കം ഏരിയ ജനറൽ ബോഡി ആഹ്വാനം ചെയ്തു. വൈക്കം സീതാറാം ഹാളിൽ ചേർന്ന യോഗം യൂണിയൻ സംസ്ഥാന കമ്മി​റ്റി അംഗം വി.വി. വിമൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി റഫീഖ് പാണം പറമ്പിൽ, പ്രസിഡന്റ് സരിത ദാസ്, ജില്ലാ സെക്രട്ടറിയേ​റ്റ് അംഗം എം.ജി.ജയ്‌മോൻ എന്നിവർ പ്രസംഗിച്ചു.


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, DHARNNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL