SignIn
Kerala Kaumudi Online
Friday, 23 October 2026 4.39 AM IST

കാപ്പാ ലംഘനം പ്രതി അറസ്റ്റിൽ

salu-
ശാലു

കോട്ടയം: കാപ്പാ ലംഘനം നടത്തി ജില്ലയിൽ പ്രവേശിച്ച പ്രതി അറസ്റ്റിൽ. മണർകാട് പാലക്കൽ ശാലു (25) ആണ് മണർകാട് പൊലീസ് പിടികൂടിയത്. ഇന്നലെ ഇയാൾ വീട്ടിലെത്തിയതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി. മണർകാട് പൊലീസ് ഇൻസ്‌പെക്ടർ അനിൽ ജോർജ്, സബ് ഇൻസ്‌പെക്ടർ സജീർ, സിവിൽ പൊലീസ് ഓഫീസർ രോഹിൽ രാജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീകുമാർ എന്നിവർ ചേർന്ന് ഐരാറ്റുനട ഭാഗത്ത് നിന്നും ഇയാളെ പിടികൂടി അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KAPPA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL